സ്വന്തം വീടും വാഹനവും ഉപജീവനമാർഗ്ഗവുമുള്ള വ്യക്തി സകാത്ത് ഫണ്ടിൽ നിന്നും പണം സ്വീകരിച്ചാൽ ആ സകാത്ത് നൽകിയവരുടെ ബാധ്യത വീടുമോ?
Question:
അസ്സലാമു അലൈക്കും വ റഹ്മത്തുള്ള ... ഞങ്ങളുടെ മഹല്ലിൽ പ്രവർത്തിക്കുന്ന സക്കാത്ത് കമ്മിറ്റിയെ സകാത്ത് വിഹിതം ഏൽപ്പിച്ച വ്യക്തിയാണ് ഞാൻ. താരതമ്യേന കടുത്ത ദുരിതമനുഭവിക്കുന്ന അർഹതപ്പെട്ട പലരും മഹല്ലിൽ ഉണ്ടായിരിക്കെ സകാത് കമ്മിറ്റിയിൽ അംഗമായ സ്വന്തം വീടും വാഹനവും ഉപജീവനമാർഗ്ഗവുമുള്ള വ്യക്തി പുതിയ സമ്പാദ്യ മാർഗം തുടങ്ങാൻ എന്ന പേരിൽ ഒരു ലക്ഷം രൂപ സകാത്ത് ഫണ്ടിൽനിന്നും സ്വീകരിച്ചതായി അറിയുന്നു. ഇത്തരം വ്യക്തികൾ സക്കാത്തിനായി അപേക്ഷിക്കുന്നതും അവർക്ക് സക്കാത്ത് അനുവദിക്കുന്നതും കമ്മറ്റിക്ക് അനുവദനീയമാണോ? കമ്മിറ്റി അംഗങ്ങളുടെ ഐക്യകണ്ഠത ഇത്തരം വീഴ്ചകളെ സാധൂകരിക്കുന്ന ഘടകമാണോ? 1, ഈ കമ്മറ്റിയെ സകാത് വിഹിതം ഏൽപിച്ച സകാത് ദായകരുടെ സകാത് നിറവേറിയോ?
2, ഇല്ലങ്കിൽ അവർ എന്ത് ചെയ്യണം?
2, ഇല്ലങ്കിൽ അവർ എന്ത് ചെയ്യണം?
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
അടിസ്ഥാന ആവശ്യങ്ങൾക്ക് പുറമേ ഉപജീവനമാർഗ്ഗം ഉള്ള വ്യക്തിക്ക് സകാത്ത് നൽകൽ അനുവദനീയമല്ല. ശറഅ് അനുവദിക്കാത്ത കാര്യം കമ്മിറ്റി അംഗങ്ങൾ ഏകോപിച്ചു എന്നതിന്റെ പേരിൽ അനുവദനീയം ആകുന്നതല്ല.
അനർഹർക്കാണ് നൽകിയതെങ്കിൽ ഇതും ഇതുപോലെ അനർഹരായ ആളുകൾക്ക് നൽകിയ മറ്റ് തുകകളും സകാത്താവുകയില്ല.ആയതിനാൽ ആ വർഷം സകാത്ത് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയുടെ എത്ര ശതമാനം ആണ് അനർഹരിലേക്ക് എത്തിയതെന്ന് കണക്കാക്കുകയും ഓരോരുത്തരും അവർ നൽകിയ സകാത്ത് തുകയിൽ നിന്ന് ആ ശതമാന പ്രകാരമുള്ള തുക വീണ്ടും സക്കാത്തിന്റെ അർഹരിലേക്ക് കൊടുത്താൽ മാത്രമേ അവരുടെ സകാത്ത് വീടുകയുള്ളൂ. ഇവർക്ക് ആ തുക സകാത്ത് കമ്മിറ്റിയിൽ നിന്ന് തിരിച്ചു വാങ്ങാവുന്നതാണ്.
والله أعلم بالصواب
Written by: Qasim
Checked & Approved by: Al Usthad Ilyas Al Kauzari
Published by: Al Usthad Ilyas Al Kauzari
Recent Fatwas
Q0698
About bitcoin
Nov 08, 2026
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
Related Content
Q0639
നമസക്കാരത്തിൽ ഖുർആൻ നോക്കി ഓതൽ
Related Question
Q0641
കറാഹത്തിന്റെ സമയത്തുള്ള തിലാവത്തിൻ്റെ സുജൂദ്
Related Question
Q0627
ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സക്കാത്തിന്റെ...
Related Question
Q0595
Can a lady slaughter her qurbani herself ?
Related Question
Q0577
കടയിൽ വിൽപനയ്ക്കായി ബഖൂർ കത്തിക്കാൻ കഴിയുമോ?
Related Question
Categories