Darul Ifta Kauzariyya

അമുസ്‌ലിംകൾക്കും യാത്രക്കാർക്കും വേണ്ടി റമളാനിൽ ഹോട്ടൽ തുറക്കാമോ?

Qu-Id: A0001
Madhab: Shafii
Date: 03-09-2026
Question:

മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും താമസിക്കുന്ന ഒരു നാട്ടിൽ മുസ്ലിമീങ്ങളുടെ മാത്രമേ കടകൾ ഉള്ളൂ ഈ നാട്ടിൽ അമുസ്ലിമീങ്ങളും ഉള്ളതിനാൽ അവർക്ക് കടകളിൽ നിന്നും ആഹാരം വാങ്ങിക്കേണ്ട ആവശ്യമുണ്ടായേക്കാം അതുപോലെതന്നെ യാത്രക്കാരായ ആളുകൾക്കും ആഹാരം ആവശ്യം വന്നേക്കാംഅങ്ങനെയുള്ള സാഹചര്യത്തിൽ നോമ്പ് സമയത്ത് കടകൾ തുറക്കാൻ അനുവാദം ഉണ്ടോ ?


Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

ശാഫി ഈ മദ്ഹബനുസരിച്ച് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല.

ഹനഫി മദ്ഹബ് പ്രകാരം , റമളാനോടുള്ള ആദരവിൻ്റെ പേരിൽ റമളാൻ പകലിൽ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാതിരിക്കലാണ് വേണ്ടതെങ്കിലും ,  യാത്രക്കാരെയും ഇതരമതസ്ഥരെയും മാത്രം ലക്ഷ്യം വച്ച് കൊണ്ട്  , 
ഭക്ഷണ സാധനങ്ങൾ പരസ്യമായി പ്രദർശിപ്പിക്കാതെയും മറ്റും  റമളാനോടുള്ള ആദരവ് കഴിവിൻ്റെ പരമാവധി നിലനിർത്തിക്കൊണ്ട് തുറന്ന് പ്രവർത്തിക്കുന്നതിന്  വിരോധമില്ല.

ചോദ്യത്തിൽ പരാമർശിക്കപ്പെട്ടത് പോലുള്ള നിർബന്ധിത സാഹചര്യത്തിൽ ഹനഫീ മദ്ഹബ് പ്രകാരം അമൽ ചെയ്ത് കൊണ്ട് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. 

ومنهم من جعل هذه المسألة فرعا لأصل معروف بيننا وبينهم ، أن الشرائع عندهم من نفس الإيمان ، وهم مخاطبون بالإيمان فيخاطبون بالشرائع. وعندنا الشرائع ليست من نفس الإيمان ، وهم مخاطبون بالإيمان ولايخاطبون بالأداء بالشرائع التي تبتنى على الإيمان مالم يؤمنوا. ( أصول الفقه للإمام السرخسي -333 ,334 )
أصول الفقه للإمام السرخسي
والله أعلم بالصواب
Written by: Mufti Haris
Checked & Approved by: Admin
Published by: Admin