ഒന്നിലധികം ഭാര്യമാർ ഉള്ളവരുടെ രാത്രി ക്രമീകരിക്കുന്ന നിയമം
Question:
എനിക്ക് രണ്ട് ഭാര്യ മാർ ഉണ്ട്. ഒരാളുടെ അടുക്കൽ തുടർച്ചയായി 5 ദിവസം രാത്രി കഴിഞ്ഞ് കൂടുന്നു. എൻ്റെ സംശയം ഊഴം ലഭിച്ചവൾക്ക് പിരീഡ്സ് ടൈം ആണെങ്കിൽ ശാരീരിക ബന്ധം പുലർത്തുന്നതിന് വേണ്ടി ഇവളുടെ അനുവാദമില്ലാതെ മറ്റേ ഭാര്യയുടെ അടുക്കൽ പോകുന്നത് കുഴപ്പമുണ്ടോ ?
പകൽ സമയങ്ങളിൽ ഇഷ്ടമുള്ളവളുടെ അടുക്കൽ പോകാമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ രാത്രിയിൽ ഏതുസമയം മുതൽ ഏത് സമയം വരെയാണ് ഊഴം ലഭിച്ചവളുടെ അടുക്കൽ നിർബന്ധമായിട്ടുള്ളത്
Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح
- ഒരു ഭാര്യയുടെ ഊഴത്തിന്റെ സമയത്ത് അവർക്ക് പിരീഡ്സ് ടൈം ആണെങ്കിലും അവളുടെ അനുവാദമില്ലാതെ മറ്റു ഭാര്യമാരുടെ അടുക്കൽ ശാരീരികബന്ധം പുലർത്തുന്നതിനായി പകലാണെങ്കിലും രാത്രിയാണെങ്കിലും പോകുവാൻ പാടില്ല. ശാരീരിക ബന്ധത്തിനു വേണ്ടിയല്ലാതെ പകൽ സമയത്ത് ഏത് ഭാര്യയുടെ അടുത്തേക്കും പോകുന്നതിന് തടസ്സമില്ല.
- സൂര്യാസ്തമയം മുതൽ പ്രഭാതം വരെയാണ് ഓഹരിയുടെ ഉള്ളിൽ വരുന്ന രാത്രിയായി പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു ഭാര്യയുടെ അടുക്കൽ എത്ര സമയമാണോ കഴിഞ്ഞുകൂടിയത് അത്രയും സമയം മറ്റു ഭാര്യമാരുടെ അടുക്കലും കഴിയേണ്ടതാണ്. അതിൽ ആർകെങ്കിലും വേണ്ടി കൂട്ടാനോ കുറയ്ക്കാനോ പാടില്ല. ഇനി ഒരു ഭാര്യ തന്റെ ഊഴത്തിന്റെ സമയത്ത് മറ്റു ഭാര്യമാരുടെ അടുക്കൽ പോകുവാൻ അനുവാദം നൽകിയാൽ ഭർത്താവിന് അത് സ്വീകരിക്കാവുന്നതാണ്.
Nb : മേൽ ചോദിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ അഞ്ച് ദിവസമായി ഊഴം നിർണയിച്ചിരിക്കുന്നതിനെ അതിനേക്കാൾ കുറഞ്ഞ എണ്ണം രണ്ടെന്നോ മൂനെന്നോ ആക്കി ചുരുക്കി ക്രമീകരിച്ചാൽ ഈ വിഷയം പരിഹരിക്കപ്പെടുന്നതാണ്.
—
الفتاوى الهندية (Vol: ١, Pg: ٤٠٧)
—
الدر المختار مع حاشية ابن عابدين (Vol: ٣, Pg: ٢٠٤)
—
الدر المختار مع حاشية ابن عابدين (Vol: ٣, Pg: ٢٠٧)
والله أعلم بالصواب
Written by: Mohammad Arshad Najmi | Student Darul Ifta
Checked & Approved by: Mufti Rajeeb Al Qasimi
Published by: Mufti Rajeeb Al Qasimi
Recent Fatwas
Q0698
About bitcoin
Nov 08, 2026
Q0686
Gold and silver etf
Nov 05, 2026
Q0033
അടക്ക കൃഷി ചെയ്യലും വിൽപ്പനയും
Oct 29, 2026
Q0661
ഹലാൽ വരുമാനം
Oct 29, 2026
Q0017
മഹ്റം
Oct 28, 2026
Related Content
Q0646
Is it permissible to drink Non Alcoholic beer in islam.
Related Question
Q0613
കാലിൽ മോതിരം ധരിക്കാമോ ?
Related Question
Q0618
ഹനഫി മദ്ഹബ് അനുസരിച്ചു ചെസ്സ് കളി അനുവദനീയമാണോ ?
Related Question
Q0012
Beard Coloring black
Related Question
Q0570
ശാരീരിക ബന്ധത്തിലേർപ്പെടുന്ന രൂപം ഭാര്യയുടെ ഇഷ്ടത്തിന്...
Related Question
Categories